കേരളം

സിപിഎം സമ്മേളനത്തിന്റെ ഭാഗമായി ഫ്‌ലക്‌സ് ഒഴിവാക്കും; ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും കോടിയേരി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുളള സംസ്ഥാനത്തെ എല്ലാ സമ്മേളനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനത്തിന്റെ ഭാഗമായി ഫ്‌ലക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശമുണ്ട്. ഫ്‌ലക്‌സ്‌
ബോര്‍ഡുകളും, പ്‌ളാസ്റ്റിക് വസ്തുക്കളും മണ്ണില്‍ അലിഞ്ഞുചേരാതെ സൃഷ്ടിക്കുന്ന മാലിന്യകൂമ്പാരം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കു തന്നെ ഭീഷണിയാവുന്ന സാഹചര്യത്തിലാണ് തീരുമാനം. 

നമ്മുടെ നാട് അതീവഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാ രാഷ്ട്രീയ പാര്‍ടികളും ബഹുജന സംഘടനകളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണം. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. പാര്‍ടിയും ബഹുജനസംഘടനകളും ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കിയും, റീസൈക്കിള്‍ ചെയ്യാവുന്നതും, പരിസ്ഥിതിക്ക് ദോഷം വരുത്താത്തതുമായ പ്രചരണ സമാഗ്രികള്‍ മാത്രം ഉപയോഗിക്കേണ്ടതും അത്യാവശ്യമാണെന്ന് കോടിയേരി പറഞ്ഞു. 

സമ്മേളനത്തിന്റെ പ്രചരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോരണങ്ങള്‍, ഭക്ഷണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും ഗ്‌ളാസ്സുകളുമെല്ലാം പരിസ്ഥിതി സൌഹൃദ വസ്തുക്കളായിരിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സമ്മേളനങ്ങള്‍ മാതൃകാപരമായി സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണമെന്ന് കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്