കേരളം

ഞാന്‍ കയ്യേറിയിട്ടില്ല; നിങ്ങള്‍ അയാളോട് ചോദിക്ക്..അയാളല്ലേ മിനിസ്റ്റര്‍ - ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടക്കുമെന്ന് മന്ത്രി ഈ ചന്ദ്രശേഖരന്‍ നിലപാട് അറിയിച്ചതിന് പിന്നാലെ മന്ത്രി അനധികതൃതമായി കയ്യേറ്റം നടത്തിയിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ക്ഷുഭിതനായി മന്ത്രി ജി സുധാകരന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എനിക്ക് അങ്ങനെ അഭിപ്രായമുണ്ടെങ്കില്‍ തുറന്ന് പറയാന്‍ പറ്റുമോ. നിങ്ങള്‍ അയാളോട് ചോദിക്ക് അയാളല്ലെ മിനിസ്റ്റര്‍. അയാളോട് പോയി ചോദിക്ക്. എന്നോട് എന്തിനാ ചോദിക്കുന്നത്. ഞാന്‍ കയ്യേറിയിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. അതേസമയം മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം അപലപനീയമാണെന്നും മന്ത്രി വ്യക്തമാക്കി. 

മന്ത്രി എന്നത് അന്വേഷണത്തിന് തടസമാകില്ലെന്നും മുന്‍വിധി ഇല്ലാതെ നടപടിയുണ്ടാകുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് നിയമോപദേശം തേടിയത്. അതേസമയം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു