കേരളം

വേങ്ങരയില്‍ കെ ജനചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ ജനചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്രസമിതിയുടെതാണ് തീരുമാനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജെപി നദ്ദയാണ് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ദേശീയ സമിതി അംഗമായ ജനചന്ദ്രന്‍ ബിജെപിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റായും സംസ്ഥാന സെക്രട്ടറിയുമായി ചുമതല നിര്‍വഹിച്ചിരുന്നു.

വേങ്ങരയില്‍ പ്രാദേശിക നേതാക്കള്‍ മതിയെന്ന തീരുമാനമാണ് കേന്ദ്രനേതൃത്വം കൈക്കൊണ്ടത്. എന്നാല്‍ സംസ്ഥന കേര്‍കമ്മറ്റിയോഗം ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു തീരുമാനം. നേരത്തെ മലപ്പുറത്ത് ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിട്ടും പാര്‍ട്ടിക്ക് മുന്നേറാനായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതാവിനെ മത്സരിപ്പിക്കാനുള്ള കോര്‍ കമ്മറ്റിയുടെ തീരുമാനം. 7000 വോട്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് വേങ്ങരയില്‍ ലഭിച്ചത്. പ്രാദേശിക സ്ഥാനാര്‍ത്ഥി രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് ജില്ലാ കമ്മറ്റിയുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍