കേരളം

വേങ്ങരയില്‍ മത്സരിക്കാനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി; വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വേങ്ങരയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കില്ല. കേരള രാഷ്ട്രീയത്തെ പ്രത്യേകമായി ഏതെങ്കിലും നിലയ്ക്ക് സ്വാധീനിക്കുന്ന രാഷ്ട്രീയ പ്രസക്തി ഇല്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി.

പ്രത്യേക സാഹചര്യമുണ്ടെങ്കില്‍ മാത്രമേ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുള്ളു എന്ന പാര്‍ട്ടി നയത്തിനനുസരിച്ചാണ് തീരുമാനം. ദേശീയ രാഷ്ട്രീയത്തിനോ സംസ്ഥാന രാഷ്ട്രീയത്തിനോ എന്തെങ്കിലും സ്വാധീനം ചെലുത്തുന്ന ഫലം വേങ്ങരയില്‍ സംഭവിക്കാനിടയില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പ്രതികരിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകള്‍ ആര്‍ക്ക് ചെയ്യണമെന്ന് മത്സരരംഗം കൂടുതല്‍ വ്യക്തമായ ശേഷം തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍