കേരളം

തോമസ് ചാണ്ടിയ കൂടെക്കൊണ്ടു നടക്കുന്നത് ഭൂഷണമായി പ്രമാണിമാര്‍ കരുതുന്നു: വിഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടിയെ കൂടെക്കൊണ്ട് നടക്കുന്നത് ഭൂഷണമായി പ്രമാണിമാര്‍ കരുതുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍. മന്ത്രിയെ കൊണ്ടുനടക്കുന്നവര്‍ക്ക് കയ്യേറ്റം ഭൂഷണമായി തോന്നാം. തോമസ് ചാണ്ടി രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രമാണിമാരാണെന്നും വിഎസ് പറഞ്ഞു. 

രാജിവെയ്‌ക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും ആരും രാജിവെക്കാന്‍ പറഞ്ഞിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞതിന് പിന്നാലെയാണ് വിഎസിന്റെ പ്രതികരണം വന്നിരിക്കുന്നത്. 

റിസോര്‍ട്ടിന് വേണ്ടി മാര്‍ത്താണ്ടം കായല്‍ കയ്യേറിയിട്ടില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞിരുന്നു. സെന്റ് സ്ഥലം പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാകില്ല. നികത്തിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയാല്‍ വിട്ടുനല്‍കുമെന്നും തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള വഴിക്കു വേണ്ടി നികത്തിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് തോമസ് ചാണ്ടി സമ്മതിച്ചു. 

താന്‍ മണ്ണിട്ട് നികത്തിയില്ലായിരുന്നെങ്കില്‍ അവിടെ വലിയ കുഴി രൂപപ്പെടുമായിരുന്നുവെന്നും അതിന് ചുറ്റുമുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് മണ്ണിട്ട് നികത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആരെല്ലാം തട്ടിട്ടു തുള്ളിയാലും തോമസ് ചാണ്ടി സര്‍ക്കാരിന്റെ ഒരു സെന്റ് ഭൂമി കയ്യേറിയെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ