കേരളം

കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ പെടാത്ത കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന് നല്‍കുമെന്ന് സരിത എസ് നായര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സത്യസന്ധമാണെന്ന് വിശ്വസിക്കാനേ തരമുള്ളുവെന്ന് സരിത എസ് നായര്‍. ശാസ്ത്രീയമായ തെളിവുകള്‍ അന്വേഷണ കമ്മീഷന്‍ പരിശോധിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത് റിപ്പോര്‍ട്ടിന്റെ വിശദവിവരങ്ങള്‍ അറിഞ്ഞതിനു ശേഷം വിശദമായി പ്രതികരിക്കാമെന്നും സരിത പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാലും നിയമനടപടികളുമായി മുന്നോട്ട്‌ പോകും. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ പെടാത്ത പല കാര്യങ്ങളുമുണ്ട്. അവ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും  സരിത പറഞ്ഞു

സോളാര്‍ കേസിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫ് നേതാക്കളുടെ നിര്‍ദേശം പ്രകാരം പാവയെ പോലെയാണ് പ്രവര്‍ത്തിച്ചത്. അന്വേഷണ കമ്മീഷനെ നിയോഗിച്ചത് യുഡിഎഫ് ആയിരുന്നെങ്കിലും കമ്മീഷനുമായി സഹകരിക്കേണ്ടതില്ലെന്ന നിര്‍ദേശം തനിക്ക് തന്നതും അവര്‍ തന്നെയാണെന്നും സരിത എസ് നായര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ഭാഗത്ത് നിന്നുള്ള എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ട്. സാങ്കേതികമായ കാര്യങ്ങള്‍ കമ്മീഷനാണ് അന്വേഷിക്കേണ്ടത് ഇത് അന്വേഷിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും സരിത എസ്. നായര്‍ പറഞ്ഞു.സോളാര്‍ തട്ടിപ്പു കേസില്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച്ചപറ്റിയെന്ന് പരാമര്‍ശമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.നാല് ഭാഗങ്ങളായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു ഭാഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ഒന്നും ഭയക്കാനില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം