കേരളം

തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട് കേസുകളില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി ഇടപാട് കേസുകളില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന്. ആരോപണങ്ങള്‍ സംബന്ധിച്ച പരാതികളില്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി മുഴുവന്‍ രേഖകളും കലക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കും. കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടാല്‍ മന്ത്രിയ്‌ക്കെതിരെ കലക്ടര്‍ കേസെടുത്തേക്കും. 

വേമ്പനാട്ടുകായലിന്റെ തീരത്തെ ലേക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മ്മാണം, റിസോര്‍ട്ടിലേക്കുള്ള റോഡ്, കായലില്‍ ബോയ സ്ഥാപിച്ചുള്ള കയ്യേറ്റം, റിസോര്‍ട്ടിന്റെ നികുതിയിളവ്, മാര്‍ത്താണ്ഡം കായലിലെ നികത്തല്‍, മാത്തൂര്‍ ഭൂമി ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ കലക്ടര്‍ ടിവി അനുപമ പരിശോധിക്കും.രേഖകള്‍ ഹാജരാക്കാന്‍ സാവകാശം ചോദിച്ചാല്‍ തെളിവെടുപ്പ് മാറ്റിവെയ്‌ക്കേണ്ടി വന്നേക്കും. ഒരു സെന്റ് ഭൂമിയിയെങ്കിലും കയ്യേറിയതായി തെളിഞ്ഞാല്‍ രാജിവെയ്ക്കുമെന്ന് തോമസ് ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്