കേരളം

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് അറിയില്ലെന്ന് ശരദ് പവാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാര്‍ട്ടിയേയും മുന്നണിയേയും ഒരുപേലെ പ്രതിരോധത്തിലാക്കിയ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിവാദത്തെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍.  ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എന്‍സിപി നേതാക്കളും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി അടക്കമുള്ള എന്‍സിപി നേതാക്കളെ പ്രഭുല്‍ പട്ടേല്‍ ഡല്‍ഹിക്ക് വിളിച്ചിട്ടുണ്ട്. 

തോമസ് ചാണ്ടിക്കെതിരായ ഭൂമി ഇടപാട് കേസുകളില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് ശരദ് പവാറിന്റെ പ്രതികരണം. ആരോപണങ്ങള്‍ സംബന്ധിച്ച പരാതികളില്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി മുഴുവന്‍ രേഖകളും കലക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കും. കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടാല്‍ മന്ത്രിയ്‌ക്കെതിരെ കലക്ടര്‍ കേസെടുത്തേക്കും. താന്‍ ഒരുതുണ്ട് സര്‍ക്കാര്‍ ഭൂമിപോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാന്‍ സാധിക്കില്ല എന്നാണ് തോമസ് ചാണ്ടിയുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം