കേരളം

കരുണ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം സര്‍ക്കാര്‍ ഉറപ്പാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെറിറ്റ് സീറ്റില്‍ മെഡിക്കല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം  ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ ആനുകൂല്യം പഠനം നിഷേധിക്കപ്പെട്ട കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭ്യമാകുക. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം നിഷേധിക്കപ്പെട്ട് സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഉറപ്പ്.

പാലക്കാട് കരുണ മെഡിക്കല്‍ കോളേജിന് ഏഴുലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപയും, കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജിന് 10 ലക്ഷവും വാര്‍ഷിക ഫീസ് ഈടാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും സുപ്രിം കോടതി ഹര്‍ജി തള്ളുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു