കേരളം

സോളാറില്‍ തുടരന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍; അന്വേഷിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ പങ്ക് ആരോപിക്കുന്ന കേസുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ ചില കേസുകളില്‍ തുടരന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന കേസുകളില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിടും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ ശക്തമായ ആരോപണം ഉയര്‍ത്തിയ മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതി അടക്കം തുടരന്വേഷണത്തിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

കഴിഞ്ഞ ദിവസം ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തട്ടിപ്പിനായി സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗപ്പെടുത്തിയെന്നും പല കേസുകളും ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയുമായുള്ള ബന്ധം പ്രയോജനപ്പെടുത്തിയെന്നും പരാമര്‍ശമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി