കേരളം

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; ജാമ്യം നല്‍കരുതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഒക്ടോബര്‍ 12 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. 

ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയത്. ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു. 

എന്തെങ്കിലും പറയാനുണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദം പൂര്‍ത്തിയായെങ്കിലും ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം