കേരളം

രാജസ്ഥാനില്‍ 23 പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മലയാളി യുവതിയെ

സമകാലിക മലയാളം ഡെസ്ക്


ബിക്കാനീര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ 23 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗ
ത്തിന് ഇരയാക്കിയ യുവതിയുടെ മാതാപിതാക്കള്‍ കേരളീയരെന്ന് രാജസ്ഥാന്‍ പൊലീസ്. പെണ്‍കുട്ടി ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്നെങ്കിലും ഇവരുടെ മാതാപിതാക്കള്‍ കേരളീയരാണെന്ന് ബിക്കാനീര്‍ എസ്പി എസ്.എസ്. ഗോദര പറഞ്ഞു. ഡല്‍ഹി സ്വദേശിയായ ഭര്‍ത്താവിനൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴിലെന്നും എസ്പി വ്യക്തമാക്കി. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കി. സംഭവത്തില്‍ ആറ് പേര്‍ പിടിയിലായിട്ടുണ്ട്

രാജസ്ഥാനില ബികാനേറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ബികാനേറിലെ റിട്മല്‍സര്‍ പുരോഹിതാനില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതി. ഖാടു ശ്യാം ക്ഷേത്രത്തിനു സമീപം ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് കാറിലേക്ക് വലിച്ചിടുകയായിരുന്നു.
മണിക്കൂറുകളോളം അവര്‍ തന്നെ കാറില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീടിവര്‍ ആറുപേരെക്കൂടി വിളിച്ചുവരുത്തി.

പലാന ഗ്രാമത്തിലെ സര്‍ക്കാര്‍ പവര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.പിറ്റേന്ന് വെളുപ്പിനാണ് ഇവര്‍ തന്നെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് കൊണ്ടുവിട്ടതെന്നും യുവതി പറയുന്നു. പേര് വ്യക്തമാക്കിയ രണ്ടുപേര്‍ക്കെതിരേയും അജ്ഞാതരായ 21പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്