കേരളം

ബിജിപാല്‍ പറയുന്നു: ഇനി മുതല്‍ അങ്ങോട്ടും ഞങ്ങള്‍ തന്നെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാര്യയുടെ വിയോഗത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് സംഗീത സംവിധായകന്‍ ബിജിബാല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ബിജിപാല്‍ നന്ദി അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്.

ഇനി മുതലങ്ങോട്ടും ഞാന്‍ ഇല്ല, ഞങ്ങള്‍ തന്നെയെന്ന് ബിജിപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു . ശാന്തിയുടെ വിയോഗത്തില്‍ പങ്ക് ചേര്‍ന്ന് ആശ്വാസ വാക്കുകള്‍ പങ്കുവച്ചവര്‍ക്കും കണ്ണീരും ചെറുപുഞ്ചിരിയും കരുതി വച്ചവര്‍ക്കും നന്ദി പറയുകയായിരുന്നു ബിജിബാല്‍. ശാന്തി ബിജിപാലിന്റെ ഒരു നൃത്ത വിഡിയോയും പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം നന്ദി അറിയിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ഓഗസ്റ്റ് 29നാണ് ശാന്തി അന്തരിച്ചത്.

പ്രമുഖ നര്‍ത്തകി കൂടിയായിരുന്നു ശാന്തി. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച സകലദേവ നുതേ എന്ന ആല്‍ബത്തിലുള്ള ശാന്തിയുടെ നൃത്തം ഏറെ ശ്രദ്ധേയമായിരുന്നു. ദയയും ദേവദത്തുമാണ് മക്കള്‍.

ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.

നന്ദി,
ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും 'ഞാന്‍' ഇല്ല, 'ഞങ്ങള്‍' തന്നെ.
No more 'RIP's please. Santhi is Peace, but she never rests. Keeping me smile is not just an esay task.
Happy Vijayadasham

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്