കേരളം

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരണകാരണം പോഷകാഹാര കുറവല്ലെന്ന് അധികൃതര്‍ 

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: അട്ടപ്പാടിയി വീണ്ടും ശിശുമരണം. ഷോളയൂര്‍ ചാവടിയൂരിലെ  പൊന്നി-പെരുമാള്‍ ദമ്പതികളുടെ ഒമ്പതു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എന്നാല്‍ പോഷകാഹാരക്കുറവല്ല മരണത്തിനുകാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 


മാര്‍ച്ച് 23ന് കോട്ടത്തറയിലെ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ജനനസമയത്ത് 2.200 കിലോ തൂക്കം ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ വെച്ചാണ് കുഞ്ഞ് മരിച്ചത്. ഇതിന് കാരണം വ്യക്തമല്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാകാം മരണമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയാല്‍ മാത്രമേ കൃത്യമായ കാരണം വ്യക്?തമാകൂവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ