കേരളം

കീഴാറ്റൂര്‍ ഭൂമി ഏറ്റെടുക്കല്‍; ബിജെപിയും യുഡിഎഫും സമരപാതയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ബിജെപിയും കോണ്‍ഗ്രസും. ബിജെപിയുടെ നേതൃത്വത്തില്‍ ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ കര്‍ഷകരക്ഷാ മാര്‍ച്ച് സംഘടിപ്പിക്കും. ഏപ്രില്‍ മൂന്നിന് നന്ദിഗ്രാം സമരത്തില്‍ ബിജെപിയുടെ മുഖമായ രാഹുല്‍ സിന്‍ഹ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ മാര്‍ച്ചില്‍ പങ്കാളികളാകും.

കീഴാറ്റൂര്‍ വിഷയത്തില്‍ യുഡിഎഫിന്റെ ഔദ്യോഗിക നിലപാട് ഈ മാസം നാലിന് പ്രഖ്യാപിച്ചേക്കും. പ്രശ്‌നം പഠിക്കാന്‍ ബെന്നി ബഹനാന്‍ ഉള്‍പ്പെട്ട  യുഡിഎഫ് പ്രതിനിധി സംഘം കഴിഞ്ഞ മാസം 25ന് കീഴാറ്റൂര്‍ സന്ദര്‍ശിച്ചിരുന്നു. കീഴാറ്റൂര്‍ വയലിലൂടെ നിലവിലുള്ള അലൈന്‍മെന്റ് പ്രകാരം ബൈപ്പാസ് നിര്‍മ്മിക്കുന്നത് അംഗീകരിക്കാനാവില്ലന്ന് ബെന്നി വ്യക്തമാക്കിയിരുന്നു. 

എലിവേറ്റഡ് ഹൈവേ എന്ന ബദല്‍ നിര്‍ദേശത്തിന്റെ സാധ്യത ഗൗരവത്തോടെ  പരിശോധിക്കണമെന്നും ശാസ്്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പടെ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കാന്‍ തയ്യാറാകണമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമാണ് യുഡിഎഫിന്റെ വിലയിരുത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം