കേരളം

അവര്‍ അവന്റെ പുസ്തകങ്ങള്‍ തിരികെ വാങ്ങി; ബിന്റോ മരിച്ചത് സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനം കൊണ്ടെന്ന് പിതാവ് 

സമകാലിക മലയാളം ഡെസ്ക്

കൊടുങ്ങല്ലൂര്‍: പാമ്പാടിയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിബിന്റോയുടെ ആത്മഹത്യ സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് പിതാവ്.  ടിസി വാങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചതാണ് ബിന്റോയെ തളര്‍ത്തിയതെന്ന് പിതാവ് ഈപ്പന്‍ വര്‍ഗീസ് പറഞ്ഞു. 

രണ്ടാം ടേമില്‍ ബിന്റോ രണ്ടു വിഷയങ്ങളില്‍ തോറ്റിരുന്നു.  ഇതിനാല്‍ പത്താം ക്ലാസിലേക്ക് സ്ഥാനകയറ്റം നല്‍കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കുട്ടിക്ക് പത്താം ക്ലാസിലേക്കായി  നല്‍കിയ പുസ്തകങ്ങള്‍ തിരിച്ചു വാങ്ങുകയും ചെയ്തു. ഇതെ തുടര്‍ന്നുണ്ടായ വിഷമം താങ്ങാന്‍ വയ്യാതെയാണ് ബിന്റോ ആത്മഹത്യ ചെയ്തതെന്ന് ഈപ്പന്‍ പറഞ്ഞു. 

ക്രോസ് റോഡ്‌സ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ബിന്റോ ശിനയാഴ്ചയാണ് വീടിന്റെ സ്‌റ്റെയര്‍ കേയ്‌സിന്റെ കൈവരിയില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍