കേരളം

പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചു: രണ്ടാനച്ഛനും അമ്മയും പ്രതിശ്രുത വരനും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍. പത്തനംതിട്ട ഏനാത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കന്നിമലയിലാണ് സംഭവം. ഇന്ന് ഗുരുവായൂരില്‍ വെച്ച് നടത്താനിരുന്ന വിവാഹമാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. 

അടൂരിന് സമീപത്തുള്ള ഒരു സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹമാണ് വീട്ടുകാരുടെ നേതൃത്വത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇളമണ്ണൂര്‍ പൂതങ്കര സ്വദേശിയായിരുന്നു വരന്‍. ഇയാള്‍ക്ക് 30 വയസ് പ്രായമുണ്ട്. വീട്ടുകാര്‍ ഗുരുവായൂരിലേക്ക് പോകുന്നതിനായി ബസ് ബുക്ക് ചെയ്തിരുന്നതായും സദ്യയ്ക്ക് പണം അടച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹത്തിനെത്തുന്നവര്‍ക്ക് താമസിക്കാനായി ഇവര്‍ ഗുരുവായൂരിര്‍ മുറികളും ബുക്ക് ചെയ്തിരുന്നു.

ശനിയാഴ്ച രാത്രി 12 മണിക്ക് ഏനാത്ത് എസ്‌ഐ ജി ഗോപകുമാറിന് വന്ന ഒരു ഫോണ്‍ സന്ദേശമാണ് വിവാഹത്തെക്കുറിച്ച് അറിയുവാന്‍ ഇടയാക്കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് മനസിലാവുകയും ഞായറാഴ്ച രാവിലെ മൂവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

വിവാഹത്തിന് വേണ്ടി വരന്‍ മാര്‍ച്ച് പത്തിനാണ് വരന്‍ നാട്ടിലെത്തിയത്. ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് മണ്ണടിയില്‍ വെച്ച് ഇയാളുമായി പെണ്‍കുട്ടിയുടെ നിശ്ചയവും നടത്തിയിരുന്നതായി എസ്‌ഐ ജി ഗോപകുമാര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ വിവാഹത്തിന് ക്ഷണപത്രിക പോലും അച്ചടിച്ചിരുന്നില്ല. അമ്മയുടെ ആദ്യ ഭര്‍ത്താവിലുള്ളതാണ് കുട്ടി. അയാള്‍ ഇവരെ ഉപേക്ഷിച്ച ശേഷമാണ് ഇവര്‍ രണ്ടാമത് വിവാഹം കഴിച്ചത്. 

ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് രണ്ടാനച്ഛനെയും അമ്മയെയും വരനെയും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വനിതാ പൊലീസുകാരുടെ സുരക്ഷയില്‍ താമസിപ്പിച്ചിരിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെ കുട്ടിയെ ഹാജരാക്കിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും എസ്‌ഐ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്