കേരളം

ഓഖി : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്. വിഴിഞ്ഞം രാജ്യന്തര തുറമുഖ കമ്പനിയുടെ പേരിലാണ് ധനസഹായം നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനി ഇക്കാര്യം അറിയിച്ചത്. 

ചര്‍ച്ചയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തന്നെ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി അദാനി പോര്‍ട്‌സിനോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി പൂര്‍ത്തീകരിക്കുന്നത് 16 മാസം കൂടി സാവകാശം വേണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ സാമഗ്രികള്‍ ഇറക്കി നിര്‍മ്മാണം വേഗത്തിലാക്കാനും പിണറായി വിജയന്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'