കേരളം

മീന്‍ പിടിക്കാന്‍ വല വീശി ; കുടുങ്ങിയത് വമ്പന്‍ പെരുമ്പാമ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പുന്നാവൂര്‍ അരുവിക്കര ആറ്റിലെ കുളിക്കടവില്‍ മീന്‍പിടിക്കാന്‍ വലവീശിയ ആള്‍ക്ക് കിടിടിയത് വന്‍ പെരുമ്പാമ്പ്. പുന്നാവൂര്‍ സ്വദേശി വിജയനാണ് മീന് പകരം പെരുമ്പാമ്പ് ലഭിച്ചത്. പത്ത് മീറ്റര്‍ നീളവും 30 കിലോ ഭാരവുമുള്ള പെരുമ്പാമ്പാണ് വലയില്‍ കുടുങ്ങിയത്. 

ഞായറാഴ്ച രാത്രിയാണ് വിജയന്‍ മീന്‍ പിടിക്കാന്‍ വല വീശിയത്. ഇന്നലെ രാവിലെ വല വലിച്ചപ്പോള്‍ അമിത ഭാരം അനുഭവപ്പെട്ടു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ വല വലിച്ചുകയറ്റിയപ്പോഴാണ് പെരുമ്പാമ്പാണ് കുരുങ്ങിയതെന്ന് കണ്ടത്. 

വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. ഇതിനിടെ മാറനല്ലൂര്‍ പൊലീസ് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. പരുത്തിപ്പള്ളിയില്‍ നിന്നെത്തിയ വനപാലകര്‍ പെരുമ്പാമ്പിനെ ചാക്കിലാക്കി കസ്റ്റഡിയിലെടുത്തു. ഇതിനെ വനത്തില്‍ തുറന്നുവിടുമെന്ന് റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു