കേരളം

ചെങ്ങന്നൂരില്‍ ബിജെപി പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചെന്ന പരാതി; കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ചെങ്ങന്നൂരില്‍ ബിജെപി പണം നല്‍കി വോട്ടര്‍മാരെ സ്വധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസിനോട് ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ബിജെപി എക്സ് സര്‍വീസ് മെന്‍ സെല്ലിന്റെ കണ്‍വീനര്‍ എ.കെ പിള്ളയ്ക്ക് എതിരെ സിപിഎം  ചെങ്ങന്നൂര്‍ ഏര്യാ സെക്രട്ടറി എം.എച്ച് റഷീദാണ് പരാതി നല്‍കിയത്. മണ്ഡലത്തിലെ ചില കോളനികളിലെത്തി പണം വിതരണം ചെയ്തുവെന്നാണ് പരാതി. 

നഗരസഭാ പരിധിയിലെ ദലിത് കോളനികളില്‍ വോട്ടര്‍മാര്‍ക്ക് 2,000 മുതല്‍ 5,000 രൂപ വരെ ബിജെപി വിതരണം ചെയ്തുവെന്നാണ് സിപിഎം പരാതിയില്‍ പറയുന്നത്. ആരോപണം ബിജെപി നിഷേധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്