കേരളം

പാമ്പാടി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായത് ചട്ടലംഘനമെന്ന് ഡിഇഒ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാമ്പാടി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ ചട്ടം ലംഘനം നടത്തിയതായി ഡിഇഒയുടെ കണ്ടെത്തല്‍. സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് ചട്ടലംഘനം കണ്ടെത്തിയത്. ഇന്നലെയായിരുന്നു പരിശോധന. 

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു സ്‌കൂളില്‍ പരിശോധന നടത്താനുള്ള ഡിഇഒ തീരുമാനം. എന്നാല്‍ സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരചട്ടലംഘനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും ഡിഇഒ അറിയിച്ചു

സിബിഎസ്ഇ ചട്ടവും നമ്മുടെ ചട്ടവും വ്യത്യാസമാണ്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് ശരിയാണോ. സിബിഎസ് ഈ റൂള്‍ അങ്ങനെയാണെന്നാണ് സിബിഎസ്ഇ അധികൃതര്‍ അറിയിച്ചതെന്നും ഡിഇഒ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ