കേരളം

യോ​ഗ ക്രൈസ്തവ വിരുദ്ധം; സംഘ്പരിവാർ പ്രചരിപ്പിക്കുന്നത് വർ​ഗീയ-ഹിന്ദുത്വ അജണ്ട: സിറോ മലബാർ സഭ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യോഗ ക്രൈസ്തവ വിരുദ്ധമെന്ന്  സിറോ മലബാര്‍ സഭ.  യോഗയും ക്രൈസ്തവ വിശ്വാസവും ചേർന്നു പോകില്ലെന്നും യോഗയുടെ മറവില്‍ സംഘപരിവാർ വർഗ്ഗീയ-ഹിന്ദുത്വ അജണ്ട  പ്രചരിപ്പിക്കുകയാണെന്നും സഭ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ യോ​ഗയെ  പ്രോൽസാഹിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ മെത്രാന്‍ സഭ തീരുമാനിച്ചു. സഭയുടെ ഡോക്ട്രൈനല്‍ കമ്മീഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സഭാ സിനഡ് അംഗീകരിച്ചു. 

സീറോ മലബാർ സഭയിലെ ചില രൂപതകളിലെ ആരാധന ക്രമത്തില്‍ പോലും യോഗ സ്ഥാനം പിടിച്ചതോടെയാണ് യോഗയെക്കുറിച്ച് പഠിക്കാൻ മെത്രാൻ സമതി ദൈവശാസ്ത്ര പഠന വിഭാഗത്തെ കമ്മീഷനായി നിയോഗിച്ചത്. ഡോക്ട്രൈനല്‍ കമ്മീഷൻ സിനഡിന് മുൻപിൽ സമർപ്പിച്ച റിപ്പോർട്ടിൽ യോഗക്കെതിരെ കടുത്ത പരാമർശങ്ങളാണുള്ളത്. 

യോഗയുടെ മറവിൽ സംഘപരിവാർ വർഗ്ഗീയതയും, ഹിന്ദുത്വ അജണ്ഡകളും നടപ്പാക്കുകയാണ്. ഈ സാഹചര്യത്തിൽ യോഗാനുഷ്ഠാനങ്ങളെ നിർബന്ധിത പുനർവായനക്ക് വിധേയമാക്കണമെന്ന് സീറോ മലബാർ സഭ പറയുന്നു. യോഗ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല.  അതിനാൽ അത് ക്രൈസ്തവ വിശ്വാസത്തോട് ചേർന്ന് പോകുന്നതല്ല. ഈ സാഹചര്യത്തിൽ യോഗ പ്രോൽസാഹിപ്പിക്കാൻ സഭാ സ്ഥാപനങ്ങൾ വേദിയാകരുതെന്നും കമ്മീഷൻ ആവശ്യപ്പെടുന്നു.  

അതേസമയം ശാരീരികമായ വ്യായാമം എന്ന നിലയിൽ യോഗയെ സ്വീകരിക്കാമെന്നും, എന്നാൽ ധ്യാന രീതിയായോ, ദൈവ വചന വ്യാഖ്യാനരീതിയായോ, മോക്ഷമാർഗ്ഗമായോ  യോഗയെ അവതരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിറോ മലബാർ സഭ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ