കേരളം

വിവാഹ വീഡിയോ മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


വടകര:വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്നും സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി ബിബീഷ് പിടിയില്‍. ഇടുക്കിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളാണ് വീഡിയോകള്‍ മോര്‍ഫ് ചെയ്തത്. വടകര സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് പിടിയിലായ ബിബീഷ്. കൈവേലി സ്വദേശിയായ ബിബിഷിനെ കണ്ടെത്താന്‍ രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളിലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇടുക്കിയില്‍ നിന്ന് പിടിയിലായ ബിബീഷിനെ വടകരയില്‍ എത്തിക്കും. നേരത്തെ വടകര സദയം സ്റ്റുഡിയോ ഉടമകളായ സതീഷ് സഹോദരന്‍ ദിനേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സംഭവം വാര്‍ത്തയായതോടെ മൂന്നൂ പേരും ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേക്ഷണത്തില്‍ സതീഷ് ദിനേഷ് എന്നിവര്‍ വയനാട്ടില്‍ നിന്ന് പിടിയിലാകുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവത്തില്‍ പൊലീസിന് ആദ്യമായി പരാതി ലഭിക്കുന്നത്.ആറുമാസം മുമ്പുപോലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വിവരം പലര്‍ക്കും ലഭിച്ചിരുന്നെങ്കിലും പരാതി നല്‍കാന്‍ വൈകിയതാണ് അന്വേഷങ്ങള്‍ക്ക് തടസമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം