കേരളം

മലപ്പുറം ദേശീയപാത: സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍- സിപിഎം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ സിപിഎം. സമരത്തിന് പിന്നില്‍ അണിനിരക്കുന്നവര്‍ തീവ്രവാദസ്വഭാവമുള്ള സംഘടനകളാണാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. ഒറ്റപ്പെട്ട പ്രയാസങ്ങളെ പെരുപ്പിച്ച് വൈകാരികത സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മോഹന്‍ദാസ് വ്യക്തമാക്കി

സമരക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ലീഗിന്റെ സമീപനം ഇരട്ടത്താപ്പാണ്. അധികാരത്തിലിരിക്കെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ലീഗ് എടുത്തസമീപനമല്ല എല്‍ഡിഎഫ് സ്വീകരിക്കുന്നത്. ലീഗീന്റെ നിലപാടിനെതിരെ സിപിഐയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സമരക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ തന്നെയാണ് ലീഗിന്റെ തീരുമാനം. സ്വന്തം ഭൂമിക്കും കുടിവെള്ളത്തിനുമായാണ് ഇവര്‍ സമരം ചെയ്യുന്നതെന്ന്  ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

ഒരു നാടിന്റെ ജലസംഭരണിയായ 35 ഏക്കര്‍ നെല്‍വയലു ഒപ്പം 68 വീടുകളുമാണ് ദേശീയ പാതവികസനത്തിന്റെ പേരില്‍ ഇവിടെ നഷ്ടമാകുന്നത്. ജനങ്ങളോട് ചര്‍ച്ച ചെയ്യാതെ വികസനം നടപ്പാക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമെന്ന് മജീദ് അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ