കേരളം

മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല; ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന്‌ എ കെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്തുന്ന ബില്ലില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍. നിയമപരമായ എല്ലാ നടപടിയും പാലിച്ചാണ് ബില്‍ പാസാക്കിയത്. കോണ്‍ഗ്രസും ബിജെപിയും ഇതിന് അനുകൂലവുമായിരുന്നു. ബില്‍ ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചതെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

സുപ്രീംകോടതി റദ്ദു ചെയ്ത ഓര്‍ഡിനന്‍സില്‍ തെറ്റുണ്ടായിട്ടില്ല. തെറ്റുണ്ടായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ അത് ചൂണ്ടികാണിക്കുമായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്