കേരളം

കലാകാരന്‍മാര്‍ക്ക് മനസ്സമാധാനമുള്ളത് ബിജെപിയില്‍ മാത്രം; മനസ്സമാധാനം തേടി ഇനിയും ആളുകള്‍ വരുമെന്ന് രാജസേനന്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈ: കലാകാരന്‍മാര്‍ക്ക് മനസ്സമാധാനമുള്ള സംഘടന ബിജെപി മാത്രമേയുള്ളുവെന്ന് സംവിധായകന്‍ രാജസേനന്‍. കലാരംഗത്തെ ചിലരുടെ കുത്തക തകരാന്‍ പോവുകയാണ്. ഇപ്പോള്‍ കലാമേഖലയില്‍ നിന്ന് സുരേഷ് ഗോപിയും താനും മാത്രമേ ബിജെപിയിലുള്ളു. എന്നാല്‍ മനസ്സമാധാനം ആഗ്രഹിക്കുന്ന കൂടുതല്‍ കലാകാരന്‍മാര്‍ ബിജെപിയിലേക്ക് വരുമെന്നും രാജസേനന്‍ പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രോല്‍സവവും കൊച്ചി മുസിരിസ് ബിനാലേയും കാപട്യമാണെന്നും രാജസേന്‍ പറഞ്ഞു. രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനും പ്രത്യയശാസ്ത്രങ്ങള്‍ പഠിപ്പിക്കുവാനുമാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതെന്നും രാജസേനന്‍ പറഞ്ഞു. ചുവപ്പുവത്ക്കരണത്തിന്റെ വൃത്തികെട്ട ബിംബങ്ങളെയാണ് ഈ മേളകള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. അജ്മാനില്‍ ബിജെപി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജസേനന്‍.

ബിജെപി നിര്‍വാഹക സമിതിയംഗമാണ് രാജസേനന്‍. ആര്‍എസ്എസ് അനുഭാവ കഥ പറയുന്ന പ്രിയപ്പെട്ടവര്‍ എന്ന ചിത്രത്തിലും രാജസേനന്‍ അഭിനയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ