കേരളം

സര്‍ക്കാരിന്റെ വൈകിയുദിച്ച വിവേകത്തെ സ്വാഗതം ചെയ്ത് വി.ടി ബല്‍റാം; ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജ് ബില്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് വി.ടി ബല്‍റാം എംഎല്‍എ. സര്‍ക്കാരിന്റെ വൈകി ഉദിച്ച വിവേകത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബല്‍റാം പറഞ്ഞു. ബില്ലിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതകളില്ലെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. 

എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള ഇടം കോണ്‍ഗ്രസിലുണ്ട്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളില്‍ 180 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ബില്ലിനെതിരെ നിയമസഭയില്‍ വി.ടി ബല്‍റാം മാത്രമാണ് രംഗത്ത് വന്നിരുന്നത്. ബില്‍ ഗവര്‍ണര്‍ തിരച്ചയച്ചതിനെത്തുടര്‍ന്നാണ് ബില്‍ പിന്‍വലിക്കാനുള്ള തീരൂമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെകൂടെ പിന്തുണയോടെ നിയമസഭ പാസാക്കിയ ബില്ലിനെ എതിര്‍ത്ത് വി.ടി ബല്‍റാം രംഗത്ത് വന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം