കേരളം

ദലിത് സംഘടനകളുടെ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറ്; ഗീതാനന്ദന്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമം ലഘൂകരിച്ച സുപ്രീംകോടതി നടപടിക്കെതിരെ വിവിധ ദലിത് സംഘടനകള്‍ ആഹ്വാന ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. 

ആലപ്പുഴയില്‍ ഹര്‍ത്താലിനിടെ വാഹനം തടയാന്‍ ശ്രമിച്ച പതിനൊന്ന് പേര്‍ അറസ്റ്റിലായി. തിരുവനന്തരപുരം തമ്പാനൂരില്‍ റോഡ് ഉപരോധിക്കുന്നു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കണ്ണൂരിലും വാഹനങ്ങള്‍ തടയുന്നതായി വിവരങ്ങള്‍ ലഭിക്കുന്നു.

കൊച്ചിയില്‍ ആദിവാസി ഗോത്രമഹസാസഭ നേതാവ് ഗീതാനന്ദനെ പൊസീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് അറസറ്റ്. സിഎസ് മുരളി,വി.സി ജെന്നി എന്നീ നേതാക്കളും അറസ്റ്റിലായിട്ടുണ്ട്.
തൃശൂര്‍ വലപ്പാട് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ഡ്രൈവര്‍ക്ക്‌ പരിക്കേറ്റു.തിരുവനന്തപുരം തമ്പാനൂരില്‍ ദലിത് ഐക്യവേദി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. കോട്ടയത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

കൊല്ലത്ത്  സര്‍വീസ് നടത്താനൊരുങ്ങിയ കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. പാലക്കാടും നിലമ്പൂരും ബസ് തടഞ്ഞവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി. ഇതിനെത്തുടര്‍ന്ന് സ്ഥലത്ത് യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. കൊല്ലം ചിന്നക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാത ഉപരോധിക്കുകയാണ്.
 

ഹര്‍ത്താലിന് സിപിഎമ്മും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസും മുസ്‌ലിം യൂത്ത് ലീഗും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനഗതാഗതം തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസുടമകളും തീയറ്റര്‍ ഉടമകളും വ്യാപാരി വ്യവസായികളും അറിയിച്ചിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍,കാലിക്കറ്റ്,എംജി,കേരള യൂണിവേഴ്‌സിറ്റികള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ