കേരളം

ഫോൺ കെണി കേസ്: അന്വേഷണത്തിന് സ്റ്റേയില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മംഗളം ചാനൽ ജീവനക്കാർ പ്രതികളായ ഫോൺ കെണി കേസിൽ പൊലീസ്അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതികളുടെ ആവശ്യത്തെ സർക്കാർ എതിർത്തു. അന്വേഷണം അന്തിമഘട്ടത്തിലാണന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി .കേസ് മധ്യവേനൽ അവധി കഴിഞ്ഞു പരി​ഗണിക്കും.

മംഗളം ചാനൽ ജീവനക്കാരിയെ നിയോഗിച്ച് മന്ത്രി എ.കെ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കി രാജിവെപ്പിച്ച കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന്ചൂണ്ടിക്കാട്ടിയാണ്  പ്രതികളായ എം ബി  സന്തോഷ് , എസ് വി പ്രദീപ് എന്നിവർ കോടതിയെ സമീപിച്ചത്.

ചാനൽ ജീവനക്കാരി ശശീന്ദ്രനെതിരെ നൽകിയ സ്വകാര്യ അന്യായം പിൻവലിക്കാൻ അനുവദിച്ച വിചാരണക്കോടതിയുടെ നടപടി റദ്ദാക്കണമെന്നും പ്രതികൾ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്