കേരളം

ശ്രീജിത്തിന് പിന്നാലെ സന്തോഷ്; ദലിത് യുവാവിന്റെ മരണത്തിലും പൊലീസ് പ്രതിക്കൂട്ടില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചിറ്റൂരിന് സമീപം പള്ളതേരിയില്‍ പൊലീസ് ഭീഷണിയെ തുടര്‍ന്ന് ദലിത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. പള്ളത്തേരി സ്വദേശി സന്തോഷാണ് തൂങ്ങിമരിച്ചത്. 

കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞകേസില്‍ പ്രതി ആയിരുന്നു സന്തോഷ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ 60,000 രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന ധാരണയില്‍ ഒത്തുതീര്‍പ്പായിരുന്നു. നാലു പ്രതികളും 15,000 രൂപ വീതം നിശ്ചിതസമയത്തിനുള്ളില്‍ നല്‍കണമെന്നാണ് അറിയിച്ചത്. എന്നാല്‍ പണം നല്‍കേണ്ട സയം കഴിഞ്ഞിട്ടും സന്തോഷിന് അത് അടക്കാന്‍ കഴിഞ്ഞിരുന്നില്ല. പണം അടക്കാന്‍ ആവശ്യപ്പെട്ട് പാലക്കാട് കസബ സ്‌റ്റേഷന്‍ എസ്.ഐ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. 

ചൊവ്വാഴ്ച 12 മണിയോടെ എസ്.ഐ സന്തോഷിനെ വിളിക്കുകയും ഉച്ചക്കു ശേഷം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്