കേരളം

കത്തുവ പെണ്‍കുട്ടിയെ അപമാനിച്ച വിഷ്ണു നന്ദകുമാറിനെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കശ്മീരിലെ കത്തുവയില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചു കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ പൊലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരേയാണ് പനങ്ങാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇയാള്‍ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നേരത്തെ പരാതി ലഭിച്ചിരുന്നു.

സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണിത്.

വിഷ്ണുവിന്റെ ഫെയ്‌സ്ബുക്ക് കമന്റിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന കൊട്ടാക് മഹീന്ദ്ര ബാങ്കിന്റെ ഫെയ്‌സ്ബുക്ക് പേജിലും ട്വിറ്റര്‍ ഹാന്‍ഡിലിലും പ്രതിഷേധം കനത്തു. തുടര്‍ന്ന് വിഷ്ണുവിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ബാങ്ക് അറിയിച്ചിരുന്നു.

വിവാദമായതോടെ വിഷ്ണു ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. എന്നാല്‍ വിഷ്ണു കമന്റ് പിന്‍വലിച്ചിട്ടുണ്ടെന്നും ഇരയ്‌ക്കൊപ്പമാണ് താനെന്നു വ്യക്തമാക്കി വിശദീകരണം നല്‍കിയിട്ടുണ്ടെന്നുമാണ് പിതാവും ആര്‍എസ്എസ് നേതാവുമായ നന്ദകുമാര്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ