കേരളം

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചവരെ  മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.  ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യും.  കന്യാകുമാരിയുടെ തെക്കുഭാഗത്ത് രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനമാണ് മഴയ്ക്കുകാരണം. മത്സ്യത്തൊഴിലാളികള്‍ ഇന്ന് ലക്ഷദ്വീപ് മേഖലയില്‍ കടലില്‍പ്പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ 75 ശതമാനം പ്രദേശങ്ങളിലും മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 25 ശതമാനം സ്ഥലങ്ങളിൽ ഏഴുസെന്റിമീറ്ററിന് മുകളിലുള്ള കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റ് വീശാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാറ്റുകാരണം വെള്ളിയാഴ്ച മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മ​​ൺ​​സൂ​​ൺ സം​​ബ​​ന്ധി​​ച്ച് ഇ​​ന്ത്യ​​ൻ കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ണ വ​​കു​​പ്പി​ന്റെ ആ​​ദ്യ​​ഘ​​ട്ട പ്ര​​വ​​ച​​നം 16ന് ​​പു​​റ​​പ്പെ​​ടു​​വി​​ക്കും. ഇ​​ത്ത​​വ​​ണ സാ​​ധാ​​ര​​ണ​​യാ​​യി തെ​​ക്കു ​​പ​​ടി​​ഞ്ഞാ​​റ​​ൻ ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ണ വ​​കു​​പ്പ് അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍