കേരളം

ഡോക്ടർമാരും ആരോ​ഗ്യ മന്ത്രിയുമായുള്ള ചർച്ച തുടങ്ങി; സമരം പിൻവലിക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഒ.പി സമയം കൂട്ടിയതിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന സർക്കാർ ഡോക്‌ടർമാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായുള്ള ചർച്ച ആരംഭിച്ചു. ചർച്ചയ്ക്ക് പിന്നാലെ സമരം പിൻവലിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും

നേരത്തെ സംഘടനാ പ്രതിനിധികൾ മന്ത്രിയെ സന്ദർശിക്കാൻ എത്തിയെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, തങ്ങൾക്ക് പിടിവാശിയില്ലെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും സമരം ചെയ്യുന്ന ഡോക്ടർമാർ മന്ത്രി കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ച ശേഷം ഇവർ തിരിച്ചുപോയി. എന്നാൽ സമരം നിറുത്തിയ ശേഷം താനുമായുള്ള ചർച്ച മതിയെന്ന് മന്ത്രി ഡോക്ടർമാരെ അറിയിക്കുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഡോക്ടർമാർ നടത്തുന്ന സമരം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സമരം അവസാനിപ്പിച്ച ശേഷമേ ഡോക്ടർമാരുമായി ചർച്ചയുള്ളൂവെന്നും മന്ത്രി രാവിലെയും വ്യക്തമാക്കിയിരുന്നു.‌

അതേസമയം, സമരം നാലാം ദിവസത്തിലേക്ക് കടന്നത് ജനജീവിതത്തെ സാരമായി ബാധിച്ചതിനാലാണ് സർക്കാർ വിട്ടുവീഴ്‌ച്ചയ്‌ക്ക് തയ്യാറായതെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍