കേരളം

വിദ്യാഭ്യാസ കച്ചവടക്കാരെ നിലയ്ക്ക് നിര്‍ത്തണം; എഐഎസ്എഫ് പ്രക്ഷോഭത്തിലേക്ക്; 20ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് എഐഎസ്എഫിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. ഈവരുന്ന 20നാണ് മാര്‍ച്ച് നടത്തുന്നത്. വിദ്യാഭ്യാസ കച്ചവടക്കാരായ മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക,സ്വാശ്രയ കോളജുകളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എഐഎസ്എഫ് മാര്‍ച്ച് നടത്തുന്നതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. 

മാനേജ്‌മെന്റുകളെ നിലക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും എഐഎസ്എഫ് അറിയിച്ചു. സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. 

കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജ് ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എഐഎസ്എഫ് രംഗത്ത് വന്നിരുന്നു. ബില്ല് പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടിവരുമെന്ന് എഐഎസ്എഫ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയികുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു