കേരളം

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്:  വിഷ്ണുനന്ദകുമാര്‍ ഒളിവിലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജമ്മുകശ്മീരിലെ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച കേസിലെ പ്രതി വിഷ്ണു നന്ദകുമാര്‍ ഒളിവിലെന്ന് പൊലീസ്. മതവിദ്വേഷം വളര്‍ത്തിയതിനെതിരെ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.  യൂത്ത് കോണ്‍ഗ്ര്‌സ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റാണ് പൊലീസില്‍ പരാതി നല്‍കിയത്.

പരാതി ലഭിച്ച ദിവസം പ്രതി വീ്ട്ടിലുണ്ടായിരുന്നെങ്കിലും പൊലീസ് പിടികൂടാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പിന്നീട് വിഷ്്ണുവും കുടുംബാംഗങ്ങളും ഇ്‌പ്പോള്‍ നാട്ടിലില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു. പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്ത പൊലീസിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണെന്നും വിവരങ്ങള്‍ ഉണ്ട്. 

ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ' എന്നായിരുന്നു കമന്റ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിയല്‍ ഉയര്‍ന്നത്.പ്രതിഷേധത്തെ തുടര്‍ന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വിഷ്ണുവിനെ പുറത്താക്കിയിരുന്നു. ആര്‍എസ്എസ് നേതാവ് നന്ദകുമാറിന്റെ മകനാണ് വിഷ്ണു നന്ദകുമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്