കേരളം

സെക്രട്ടേറിയറ്റിലെ ദലിത് പീഡനം : പരാതിക്കാരനെ സ്ഥലംമാറ്റി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ദലിത് പീഡന പരാതിയില്‍ പരാതിക്കാരനായ ക്ലാസ് ഫോര്‍ ജീവനക്കാരനെ സ്ഥലം മാറ്റി. മറ്റൊരു വകുപ്പിലേക്കാണ് മാറ്റിയത്. എന്നാല്‍ പരാതിയില്‍ ആരോപണമുന്നയിച്ച പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. 

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പരാതിക്കാരനായ ദലിത് ജീവനക്കാരനെ വകുപ്പില്‍ നിന്നും മാറ്റിയത്. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്കാണ് ജീവനക്കാരനെ മാറ്റി നിയമിച്ചത്. ജീവനക്കാരനെ മാറ്റാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. 

എന്നാല്‍ ഈ നീക്കത്തിനെതിരെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെടുമെന്നും ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ തന്നെക്കൊണ്ട് എച്ചില്‍ വാരിക്കുമെന്നും, ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകിക്കുമെന്നും ദലിത് ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഫയലുകള്‍ താഴെ ഇട്ടശേഷം എടുപ്പിക്കുക, പേപ്പറുകള്‍ കീറി എറിഞ്ഞശേഷം പെറുക്കി മുറി വൃത്തിയാക്കുക തുടങ്ങിയ പീഡനങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍