കേരളം

അക്രമത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും ലീഗിനും പങ്കില്ല: അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ ആര്യാടന്‍ മുഹമ്മദ്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലിനും അക്രമങ്ങള്‍ക്കും പിന്നില്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസിനോ സിപിഎമ്മിനോ സിപിഐക്കോ മുസ്‌ലിം ലീഗിനോ അക്രമങ്ങളുമായി ബന്ധമില്ലന്നും ആര്യാടന്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ചു കലാപം സൃഷ്ടിക്കാനാണു ചിലരുടെ ശ്രമം. രാജ്യത്ത് എങ്ങനെ കലാപം സൃഷ്ടിക്കാമെന്ന് ആലോചിക്കുന്ന സംഘടനകളാണ് അക്രമം അഴിച്ചുവിട്ടത്. വര്‍ഗീയവാദികളാണ് അവര്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെയും അക്രമം ഉണ്ടാക്കിയവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ആര്യാടന്‍ പറഞ്ഞു.

അക്രമം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യുംകെട്ടി നോക്കിനിന്നു. ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനു മുന്‍കൂട്ടി അറസ്റ്റ് വരെ നടത്തിയ പൊലീസ് ഈ സംഭവത്തില്‍ ഒരു നടപടിയുമെടുത്തില്ലെന്നാണ് അദ്ദേഹം പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്