കേരളം

എസ്എടിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ നിന്നും  കാണാതായ പൂര്‍ണഗര്‍ഭിണി വര്‍ക്കല മടവൂര്‍ സ്വദേശി ഷംനയെ (21) കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നു കണ്ടെത്തി. കരുനാഗപ്പള്ളിയിലെ ടാക്‌സി ജീവനക്കാരാണ് ഇവരെ തിരിച്ചറിഞ്ഞു പൊലീസില്‍ വിവരം അറിയിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇവരെ കാണാതായത്. മാധ്യമങ്ങളിലും മറ്റും ചിത്രം വന്നതാണു ടാക്‌സി ജീവനക്കാര്‍ക്ക് ഇവരെ തിരിച്ചറിയാന്‍ സഹായകരമായത്.

ഇപ്പോള്‍ കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനിലുള്ള ഷംന തീര്‍ത്തും അവശയാണ്. കണ്ടെത്തുമ്പോള്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നുവെന്നാണു വിവരം. മെഡിക്കല്‍ പരിശോധന അടക്കമുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്.  ഭര്‍ത്താവ് അന്‍ഷാദിനും മാതാപിതാക്കള്‍ക്കുമൊപ്പമാണു ഷംന ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കായി ലേബര്‍ റൂമിനു സമീപത്തെ മുറിയിലേക്കു പോയ ഷംന തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു കാണാനില്ലെന്നു മനസ്സിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്