കേരളം

കൊച്ചിയില്‍ നിര്‍മ്മാണത്തിലിരുന്ന പ്രമുഖ വ്യാപാരസ്ഥാപനത്തിന്റെ കെട്ടിടം തകര്‍ന്നുവീണു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലൂരില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ കെട്ടിടം തകര്‍ന്നുവീണു. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. രണ്ടുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. സമീപത്തുള്ള പൈപ്പ് പൊട്ടി വെള്ളം ശക്തിയായി ഒഴുകിയതാണ് അപകടത്തിന് കാരണം. കലൂര്‍ നോര്‍ത്ത് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മെട്രോയും സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ചിത്രം: ആല്‍ബിന്‍ മാത്യു
 

നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പില്ലറുകളാണ് പൂര്‍ണമായും തകര്‍ന്നുവീണത്. നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ക്രെയിനുകളും മറ്റ് യന്ത്രസജ്ജീകരണങ്ങളും ഭൂമിയില്‍ താണു. പ്രദേശത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. തൊട്ടടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ