കേരളം

വരാപ്പുഴ കസ്റ്റഡി മരണം: സിപിഎമ്മിന് പങ്കുളളതുകൊണ്ടാണ് പിണറായി വിജയന്‍ ഇടപെടാത്തത്: ചെന്നിത്തല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണം സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്് കത്തയച്ചു. നിലവിലെ അന്വേഷണം തൃപ്തികരമല്ല. നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലല്ല അധികൃതര്‍ പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

വരാപ്പുഴയില്‍ ആളുമാറി പൊലീസ് കൊന്നിട്ടും ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രി ഒരു വാക്ക് മിണ്ടുന്നില്ല. കസ്റ്റഡിമരണത്തില്‍ സിപിഎമ്മിന് പങ്കുളളതുകൊണ്ടാണ് പിണറായി വിജയന്‍ ഇടപെടാത്തത്. ആഭ്യന്തര മന്ത്രി സമ്പൂര്‍ണ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ അദ്ദേഹത്തിന് പ്രാപ്തിയില്ലെന്ന് അദ്ദേഹം തെളിയിച്ചതായും ചെന്നിത്തല പറഞ്ഞു.

സംഭവത്തില്‍ കുറ്റാരോപിതരായ എസ്പിക്കും, എസ്‌ഐക്കും, സിഐയ്ക്കും എതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാസുദേവന്റെ വീട് ആക്രമിച്ച സംഭവത്തിന് പിന്നില്‍ ബിജെപിക്കാരാണെന്നാണ് ആരോപണം. എന്തുകൊണ്ട് പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 

ഗുണ്ടകളുടെ ആക്രമണം സംസ്ഥാനത്ത് പെരുകുകയാണ്. സംസ്ഥാനഭരണം ഉറങ്ങുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്