കേരളം

പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണം; ഇല്ലെങ്കില്‍ ആത്മഹത്യയെന്ന് വിനായകന്റെ കുടുംബം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൊലീസ് മര്‍ദ്ദനത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബം ആത്മഹത്യയ്‌ക്കൊരുങ്ങുന്നു. ഏങ്ങണ്ടിയൂരിലില്‍ വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് വിനായകന്റെ കുടുംബം വ്യക്തമാക്കുന്നത്. 

കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി ഇല്ലെങ്കില്‍ ഞങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യും എന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കുടുംബം കത്തയക്കും. കഴിഞ്ഞ വര്‍ഷം ജൂലൈ 18നായിരുന്നു വിനായകന്‍ ജീവനൊടുക്കിയത്. ലോക്കല്‍ പൊലീസും, ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും പൊലീസുകാര്‍ കുറ്റക്കാരല്ലെന്നായിരുന്നു കണ്ടെത്തല്‍. 

അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്ന പൊലീസുകാര്‍ക്കെതിരായ നടപടി ഡിപ്പാര്‍ട്ട്‌മെന്റ് പിന്‍വലിക്കുകയും ചെയ്തു. വിനായകന്റെ കുടുംബം ആത്മഹത്യാ ഭീഷണി മുഴക്കിയതിന് പിന്നാലെ, അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്നായിരുന്നു ക്രൈം ബ്രാഞ്ച് എസ്പി ഉണ്ണിരാജന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി