കേരളം

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ തളളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തളളി. കേസില്‍ ദീപക്കിനു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്ന് പറവൂര്‍ മജിസ്‌ട്രേട്ട് കോടതി നിരീക്ഷിച്ചു.

വെള്ളിയാഴ്ചയാണ് ദീപക്കിനെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ആലുവ പൊലീസ് ക്‌ളബില്‍ വിളിച്ചുവരുത്തിയ ദീപക്കിനെ മണിക്കൂറുകളോളം ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. കൊലക്കുറ്റം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരെ ചുമത്തിയിട്ടുള്ളത്. 

ശ്രീജിത്ത് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ഗുരുതരമായ ആരോപണങ്ങളാണ് ദീപക്കിനെതിരെ ഉന്നയിച്ചത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആലുവ റൂറല്‍ പൊലീസ് മേധാവി എ.വി. ജോര്‍ജിന്റെ സ്‌ക്വാഡ് ടൈഗര്‍ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം