കേരളം

മതനിരപേക്ഷ മനസ്സ് തകര്‍ത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുളള ആര്‍എസ്എസ് നീക്കത്തില്‍ ജാഗ്രത വേണം: പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തിന്റെ മതനിരപേക്ഷ മനസ്സ‌് തകർത്ത‌് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ‌്എസ‌് നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. കശ‌്മീരിൽ പെൺകുട്ടി കൊല്ലപ്പെട്ട ദൗർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ നടന്ന വാട‌്സ‌ാപ‌്  ഹർത്താൽ ഈ നീക്കത്തിന്റെ ഭാഗമായിരുന്നു.പൊയ‌്മുഖമണിഞ്ഞുള്ള ആർഎസ‌്എസിന്റെ ഈ ശ്രമത്തിൽ മറ്റൊരു വിഭാഗം വീണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ കലാപത്തിലേക്ക‌് നയിക്കാനുള്ള ദുർബുദ്ധികളുടെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത വേണം. ഇതിനെതിരായ കടുത്ത നടപടിയെ ഗുണപാഠമായി എടുക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ലെജിസ്‌ലേച്ചർ സെക്രട്ടറിയേറ്റ‌് സ‌്റ്റാഫ‌് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പെൺകുട്ടിയോട‌് കാണിച്ച ക്രൂരതയ‌്ക്കെതിരെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ‌് ഒന്നിച്ചാണ‌് പ്രതികരിച്ചത‌്. അത്തരം പ്രതികരണങ്ങളും പ്രതിഷേധങ്ങളും നല്ലതാണ‌്. എന്നാൽ, അപ്രഖ്യാപിത ഹർത്താൽ എങ്ങനെയുണ്ടായെന്ന‌് നമ്മൾ പരിശോധിക്കണം. നമ്മുടെ സംസ്ഥാനം പൊതുവെ ശാന്തമാണ‌്.  വർഗീയ സംഘർഷങ്ങളൊന്നും ഇവിടെയില്ല. അങ്ങനെ ഉണ്ടാകണമെന്ന‌് ആഗ്രഹിക്കുന്നവരുണ്ട‌്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ‌് ദൃഢമായതിനാൽ അത്തരക്കാർക്ക‌് ഇവിടെ തലപൊക്കാനാകുന്നില്ല. അതിനാണ‌്  സംഘപരിവാർ സോഷ്യൽ മീഡിയയെ ഉപയോഗിച്ചത‌്.  ഈ വികാരത്തെ പ്രത്യേകം സംഘടിപ്പിച്ച‌് മതനിരപേക്ഷ മനസ്സുകളെ ഭിന്നിപ്പിച്ച‌് ചേരിതിരിവുണ്ടാക്കാനാണ‌് സംഘപരിവാർ ശ്രമിച്ചത‌്. മറ്റൊരു കൂട്ടരെ ഇ‌ളക്കിവിട്ട‌്  മതനിരപേക്ഷത തകർക്കുകയായിരുന്നു  ഉദ്ദേശ്യം.  ഇത്തരം ദുർബുദ്ധികൾ നാടിനെ കലാപത്തിലേക്ക‌് തള്ളിവിടാനാണ‌് ആസൂത്രണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്