കേരളം

മനുഷ്യാവകാശ കമ്മീഷന്‍ അധികാര പരിധി ലംഘിച്ചു: എകെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ കമ്മീഷനെതിരെ നിയമന്ത്രി രംഗത്ത്. ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസിനെതിരെ രൂക്ഷവിമര്‍ശനമാണ് മന്ത്രി എകെ ബാലന്‍ ഉന്നയിച്ചത്. കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പറയാന്‍ മനുഷ്യാവകാശ കമ്മീന് അധികാരമില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരനായ ഒരു പൊലീസുകാരനും സര്‍വീസില്‍ തുടരില്ലെന്നും എകെ ബാലന്‍ പറഞ്ഞു.  

നേരത്തെ മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരിയും രംഗത്തെത്തിയിരുന്നു. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം. രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നത് ശരിയല്ലെന്നും കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു 

കമ്മീഷന്‍ അധ്യക്ഷന്‍ അദ്ദേഹത്തിന്റെ പണി എടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ