കേരളം

സഹോദരിയുടെ മരണം രാഷ്ട്രീയ വിവാദമാക്കരുത്; അന്വേഷണം തൃപ്തികരമെന്ന് ഇലിസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലിഗയുടെ മരണം രാഷ്ട്രീയ വിവാദമാക്കരുതെന്ന് സഹോദരി ഇലിസ്. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെ രാഷ്ട്രീയ നേതാക്കള്‍ കാണരുതെന്നും ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണെന്നും ഇലിസ് പറഞ്ഞു. ഐജി മനോജ് എബ്രഹാമിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

കൊലപാതകമാണെന്ന കാര്യത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. തുടക്കത്തിലെ അന്വേഷണ വീഴ്ചയെയാണ് വിമര്‍ശിച്ചതെന്നും ഇലിസ് പറഞ്ഞു.അതേസമയം ലിഗ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം.ഇതവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അന്തിമ നിഗമനം രാസപരിശോധനാ ഫലം കിട്ടിയശേഷം മാത്രമേ വെളിവാകൂ.

ലിഗയെ കോവളത്ത് വിട്ട ഓട്ടോ െ്രെഡവറുടെ മൊഴിയും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ലിഗയുടെ മൃതദേഹത്തില്‍ കിടക്കുന്ന ജാക്കറ്റ് കോവളത്ത് കൊണ്ടു വിടുമ്പോള്‍ ലിഗ ധരിച്ചിരുന്നില്ലെന്നാണ് ഓട്ടോ െ്രെഡവരുടെ മൊഴി. ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇല്‍സിയും പറഞ്ഞിരുന്നു. മാത്രമല്ല തിരുവല്ലത്തെ കണ്ടല്‍കാടില്‍ ലിഗ എങ്ങിനെ എത്തിയതെന്ന ദുരൂഹതയും ബലപ്പെടുകയാണ്. ലിഗയെ കടവ് കടത്തിയിട്ടില്ലെന്നാണ് കടത്തുകാരനും നല്‍കിയ മൊഴിയില്‍ പറയുന്നത്. 

സ്വാഭാവിക മരണമെന്ന പോലീസിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് ഫോറന്‍സികിന്റെ നിഗമനവും മറ്റ് മൊഴികളും.  മരണത്തെ കുറിച്ച് ലിഗയുടെ ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയതോടെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുകയായിരുന്നു. മൂന്ന് എസിപിമാരെ സംഘത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആക്കിയിട്ടുണ്ട്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധനാ ഫലവും ഇതു വരെ ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്