കേരളം

ഹിന്ദുക്കളുടെ വോട്ട് സജി ചെറിയാന് കയ്ക്കുമെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം കൊടിയേരി കാണിക്കണം: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ ഹിന്ദുക്കളുടെ വോട്ട് സജി ചെറിയാന് കയ്ക്കുമെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി കാണിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സകല അമ്പലങ്ങളിലും മുട്ടുകുത്താനും സന്യാസിമാരുടെ കാലില്‍ വീഴാനും ഒരു ഉളുപ്പുമില്ലാതെ ഓടി നടക്കുന്നത് ആദ്യം അവസാനിപ്പിക്കണം. ഹിന്ദുസമ്മേളനങ്ങളില്‍ കോണ്‍ഗ്രസ്സുകാരാരും പങ്കെടുക്കരുതെന്ന് പറയാന്‍ സി. പി. എമ്മിനും മുസ്‌ളീംലീഗിനും എന്തവകാശമാണുള്ളത്. മതേതരത്വം വണവേട്രാഫിക്കാക്കി മാറ്റാനുള്ള നിങ്ങളുടെ തലതിരിഞ്ഞ നിലപാടിനോട് യോജിക്കാത്ത കൃഷ്ണഭട്ടുമാര്‍ ഇനിയും നാട്ടില്‍ ഉയര്‍ന്നുവരുമെന്ന്് സുരേന്ദ്രന്‍ പറഞ്ഞു.

അബ്ദുള്‍നാസര്‍ മദനിയുടെ കൂടെ കോടിയേരിക്കും പിണറായിക്കും വേദി പങ്കിടുന്നതിന് തടസ്സമില്ല. തെരഞ്ഞെടുപ്പില്‍ കൂട്ടുകൂടി മല്‍സരിക്കാനും തടസ്സമില്ല. തലശ്ശേരിയില്‍ മല്‍സരിക്കുമ്പോള്‍ കോടിയേരിക്ക് സുഡാപ്പികളുടെ പരസ്യപിന്‍തുണ തേടാം. ഹര്‍ത്താലില്‍ ഒരുമിച്ച് അക്രമം നടത്താം. സകലമാന ഇസ്‌ളാമികസംഘടനകളുടെ സമ്മേളനങ്ങളിലും പോയി നിങ്ങള്‍ക്ക് പങ്കെടുക്കാം. സിമിക്കാരെവരെ മന്ത്രിയാക്കാം. ബദിയടുക്കയിലെ ഒരു പഞ്ചായത്ത് പ്രസിഡണ്ട് ഹിന്ദുക്കളുടെ ഒരു സമ്മേളനത്തില്‍ പങ്കെടുത്താല്‍ ആകാശം ഇടിഞ്ഞു താഴെ വീഴുമെന്ന് പറയുന്ന കോടിയേരിയും കൂട്ടരും എന്ത് മതേതരത്വമാണ് പ്രസംഗിക്കുന്നത്. വി. എച്ച്. പി നേതാക്കള്‍ മാത്രമല്ല ഒടിയൂര്‍ മഠാധിപതി അടക്കമുള്ള ദക്ഷിണകര്‍ണ്ണാടകത്തില്‍ അതിവസ്വാധീനമുള്ള ഹൈന്ദവാചാര്യനടക്കം പങ്കെടുത്ത സമ്മേളനമായിരുന്നു അതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും