കേരളം

മുഖ്യമന്ത്രിക്ക് എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനാകില്ല;  ശ്രീജിത്തിന്റെ വീട്ടിലെത്താത്തതിനെ ന്യായീകരിച്ച് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതില്‍ അപാകതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്ക് അങ്ങനെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ആവില്ല. മുഖ്യമന്ത്രിയുടെ യാത്രാവഴി തിരുമാനിക്കുന്നത് മറ്റ് സംവിധാനങ്ങളാണെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു

വരാപ്പുഴയില്‍ ഇന്ന് സിപിഎം വിളിച്ചുചേര്‍ത്ത  രാഷ്ട്രീയ വിശദീകരണ യോഗത്തിനെ പ്രത്യേകമായി കാണേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. കൊച്ചിയിലുണ്ടായിട്ടും മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട്ടിലെത്താത്തതിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമളയും മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു പകല്‍ മുഴുവന്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട്ടിലെത്താത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വരാപ്പുഴയില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയില്‍ വൈപ്പിന്‍ വഴി ചുറ്റിക്കറങ്ങിയാണ് പങ്കെടുത്തത്. ഇത് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ താത്പര്യക്കുറവുകൊണ്ടാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ