കേരളം

ഇടമലയാറിലും 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചു; 168.5 മീറ്റര്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ട്, ഇടുക്കി 2396 അടിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 167 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 168.5 മീറ്റര്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. 

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. അതിനാല്‍ അണക്കെട്ടിലേക്കുളള നീരൊഴുക്ക് ശക്തമാണ്. ഇതിന്റെ ഫലമായാണ് അണക്കെട്ടിലെ ജലനിരപ്പ് 167 മീറ്ററായി ഉയര്‍ന്നത്. തുടര്‍ന്ന് രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കുകയായിരുന്നു.169 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. 

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.82 അടിയായി ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ഇടവിട്ടു പെയ്യുന്നുണ്ട്. പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇന്നത്തെ മഴയും നീരൊഴുക്കും നിരീക്ഷിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്