കേരളം

'നിലപാട് ഒന്നേയുള്ളൂ';  ഹാഷ്ടാഗില്ലെങ്കിലും അവളോടൊപ്പം തന്നെയെന്ന് മഞ്ജു വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  നിലപാട് തനിക്ക് എന്നും ഒന്നേയുള്ളുവെന്ന് നടി മഞ്ജു വാര്യര്‍. അവളോടൊപ്പം തന്നെയാണ്. എന്നും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചില്ലെങ്കിലും അത് അവള്‍ക്കറിയാമെന്നും മഞ്ജു  പറഞ്ഞു. ഹാഷ്ടാഗുകള്‍ക്കും ലൈക്കുകള്‍ക്കും അപ്പുറമുള്ള ബന്ധമാണ് ആക്രമിക്കപ്പെട്ട നടിയുമായുള്ളത് എന്നും അവര്‍ വ്യക്തമാക്കി. 

ഓരോ സമയത്തും സ്വീകരിക്കേണ്ട നിലപാട് എടുത്തിട്ടുണ്ടെന്നും വ്യക്തിബന്ധങ്ങള്‍ക്ക് സംഘടനയോ നിയമാവലിയോ തടസ്സമാകാറില്ലെന്നും മഞ്ജു പറഞ്ഞു. വിവാദങ്ങളും ചര്‍ച്ചകളും വരികയും പോവുകയും ചെയ്യും അതുമായൊന്നും ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഘടനയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഇനി വിശദീകരിക്കാന്‍ താന്‍ തയ്യാറല്ല. പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞു കഴിഞ്ഞതാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ മറുപടി നല്‍കി.  മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ലൂസിഫറാണ് മഞ്ജുവിന്റെ തിയേറ്ററിലെത്താനുള്ള ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം