കേരളം

ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാരനായി വേഷംമാറി വീട്ടിലെത്തി; വീട്ടമ്മയുടെ മാലയുമായി കളളന്‍ കടന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാരനെന്ന വ്യാജേന വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാലയുമായി കടന്നു. കല്ലറ പാങ്ങോട് തൂറ്റിക്കല്‍ ഉല്ലാസ് ഭവനില്‍ ചന്ദ്രികയുടെ മൂന്നര പവന്റെ മാലയാണ് പൊട്ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11.30നായിരുന്നു സംഭവം.

നീല ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചെത്തിയ മോഷ്ടാവ് ഇന്‍സ്റ്റാള്‍മെന്റായി സാധനം വേണമോയെന്ന് തിരക്കിയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് പുറത്ത് വന്ന ചന്ദ്രികയോട് കുടിവെള്ളം ആവശ്യപ്പെട്ടു. അടുക്കളയില്‍ പോയി വെള്ളമെടുക്കുന്നതിനായി വീട്ടമ്മ തിരിഞ്ഞപ്പോഴാണ് മോഷ്ടാവ് പിന്നില്‍ നിന്ന് മാലപൊട്ടിച്ചത്. തുടര്‍ന്ന് വീട്ടമ്മയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ടു.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവസമയം ചന്ദ്രിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്